Wednesday, January 21, 2009

.....ഒരല്പം നേരം ഈ മഴയോടൊപ്പം...

അതേ എനിക്കിപ്പോള്‍ കേള്‍ക്കാം ..മഴയുടെ നേര്‍ത്ത ശബ്ദം ...

സുഗതകുമാരി പറഞ്ഞ പോലെ "രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും" .....

പക്ഷെ രാത്രിമഴ എന്ന് പറയാമോ ഇതിനെ ..അറിയില്ല .. ഇപ്പോള്‍ സമയം 12.01 am

രാത്രിയ്ക്കും പ്രഭാതത്തിനും ഇടയ്ക്കുള്ള യാമത്തില്‍ പെയ്യുന്ന മഴയെ ഞാനെന്തു പേരിട്ടു വിളിക്കും ?

പഠിച്ചതും കേട്ടതും ആയ വാക്കുകള്‍ ഒന്നും മതിയാകുന്നില്ല ഈ മഴയെ വര്‍ണ്ണിക്കാന്‍...

നീ പറഞ്ഞ പോലെ ചീവീടുകളുടെ ശബ്ദം ഉണ്ടോ ഇപ്പോള്‍ ?

ജനലഴികളിലൂടെ ഞാന്‍ കാതുകള്‍ വട്ടം പിടിച്ചു . ഹേയ് ഇപ്പോള്‍ അത് കേള്‍ക്കാനില്ല .

ഒരു പക്ഷെ അവയെല്ലാം കാലം തെറ്റി പെയ്ത ഈ മഴയുടെ സൗന്ദര്യത്തില്‍ മയങ്ങി പോയിട്ടുണ്ടാകാം .

പക്ഷെ മണ്ണിന്‍റെ ഗന്ധം .. അത് ഇപ്പോളും ഉണ്ട് .....

(2-March-08)

12 comments:

പാറുക്കുട്ടി said...

ആദ്യായിട്ടാ ഇവിടെ.

എഴുത്ത് തുടരൂ. ഭാവുകങ്ങള്‍!

അരുണ്‍ കായംകുളം said...

മൊട്ടുണ്ണിയില്‍ നിന്നാ ഈ ബ്ലോഗ് കണ്ണില്‍ പെട്ടത്.വായിച്ചു,നാട്ടില്‍ വച്ച് പുതുമഴ പെയ്യുന്ന ഒരു എഫക്ട്

Priya said...

:) പാറുക്കുട്ടിക്കും അരുണിനും എന്‍റെ ബ്ലോഗ് വായിച്ചതിനു നന്ദി !!!!!!!!!!!!!!

Sureshkumar Punjhayil said...

പക്ഷെ രാത്രിമഴ എന്ന് പറയാമോ ഇതിനെ ..അറിയില്ല .. ഇപ്പോള്‍ സമയം 12.01 am

Njangalkkithu Rathriyanu ketto chechy. Best wishes.

Priya said...

Thank you for your comment Suresh.

ningal ellarum parajal pinne appeal illallo ..athu kondu ini raathri mazha ennu thanne vilikkunnathayirikkum :)

Mahesh Cheruthana/മഹി said...

മഴ മണ്ണിലേക്കു പെയ്യുന്ന മനസ്സിന്റെ രൂപമാണു!
തുടരുക എല്ലാ നന്മകളും !

Priya said...

മഹീ, thanks!!!!!!!!!

മാര്‍...ജാരന്‍ said...

നല്ല മനസ്സ്

വിജയലക്ഷ്മി said...

മനസ്സിനെ തുറന്നു വിടു,എഴുത്തു നന്നായി വരും ..ആശംസകള്‍ !

Priya said...

മാര്‍...ജാരന്‍ , എന്റെ Blog വായിച്ചതിനും അഭിപ്രായം എഴുതിയതിനും വളരെ നന്ദി..

*****************************

അമമയുടെ ആശംസകള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി....

bilatthipattanam said...

വേദനയുടെ ഒരു നനഞ്ഞ ചിരിയുമായി,നനഞ്ഞ് നനഞ്ഞ് ഒരു മഴമനസ്സുമായി ഒരൽ‌പ്പനേരം ഈ മഴയോടൊപ്പം നിന്നു കേട്ടൊ..
ഹാ..കിനവുള്ള കുളിരുകൾ...

മഹേഷ്‌ വിജയന്‍ said...

മഴ.............രാത്രിമഴ......നിലാമഴ........വേനല്‍മഴ...........തുലാമഴ...........അങ്ങനെ എന്ത് വേണേലും വിളിച്ചു കൊള്ളൂ... പക്ഷെ ചറപറ പെയ്യുന്ന രാത്രിമഴയാണ് എനിക്കിട്ഷ്ടം..........................