Tuesday, September 15, 2009

"ചിന്തകള്‍ ചിതറുമ്പോള്‍ .. തിരിച്ചറിവുകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍; എന്റെ കൂട്ടുകാരീ നീ നിശബ്ദമായിരിക്കുക.."

നിശയുടെ നിശബ്ദതയില്‍ നിന്റെ മഴത്തുള്ളികളെ എങ്ങനെ നിശബ്ദമാക്കാന്‍ അല്ലേ?
നിന്റെ കാര്‍മേഘ ഭിത്തികള്‍ക്ക്, ഒരു മഹാസാഗരത്തെ വരെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലേ..
ചിലപ്പോള്‍ അത് ദുര്‍ബലമാകുന്നതായി തോന്നിയേക്കാം.പക്ഷെ താഴെ വീഴുന്ന നീര്‍ പളുങ്കുകള്‍ ആരെയെങ്കിലും പൊള്ളിക്കുന്നുണ്ടെങ്കില്‍ ,അതു നിന്നിലിരുന്നു വിങ്ങുന്നത് തന്നെയാണ് നല്ലത്..

എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.എങ്കിലും പറയുന്നു, കൂട്ടുകാരീ നമുക്ക് നിശബ്ദമാകാം.. മറ്റാര്ക്കൊക്കെയോ വേണ്ടി.

15 comments:

സതി മേനോന്‍ said...

എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.എങ്കിലും പറയുന്നു, കൂട്ടുകാരീ നമുക്ക് നിശബ്ദമാകാം.. മറ്റാര്‍ക്കോ വേണ്ടി.

Good lines

വരവൂരാൻ said...

നിന്റെ കാര്‍മേഘ ഭിത്തികള്‍ക്ക്, ഒരു മഹാസാഗരത്തെ വരെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലേ..

എന്റെ മഴേ..നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.

നല്ല വരികൾ..നന്നായിരിക്കുന്നു.
പക്ഷെ നിശബ്ധമാകാതിരിക്കു..ആശംസകൾ

Priya said...

സതി മേനോന്‍; നന്ദി..

ഹിഹി , തീര്‍‍ച്ചയായും നിശബ്ദമാകാതിരിക്കാന്‍ ശ്രമിക്കാം സുനില്‍..

hshshshs said...
This comment has been removed by the author.
hshshshs said...

രാത്രി മഴേ മിണ്ടാതിരിഞാനീ..
തേങ്ങലിനായ് കാതോർക്കട്ടേ...!!

വയനാടന്‍ said...

രാത്രി മഴ നിർത്താതെ കേണും ചിരിച്ചും വിതുമ്പിയും....
:)

ശ്രീ said...

"എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്"

മനോഹരം!

Priya said...

hshshshs , വയനാടന്‍ വീണ്ടും വരിക ഇതു വഴി..

ശ്രീ; വളരെ നന്ദി സുഹൃത്തെ :)

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റുള്ളവർക്കുവേണ്ടി നിശബ്ദമകുമ്പോഴാണല്ലൊ
ചുറ്റുപാടുകളിൽ നിന്നും വിങ്ങിപ്പൊട്ടികൊണ്ടിരിക്കുന്നത്..

Priya said...

Yes..Well said bilatthipattanam!!!!!!!!!!

Umesh Pilicode said...

അതു നിന്നിലിരുന്നു വിങ്ങുന്നത് തന്നെയാണ് നല്ലത്..


കവിത ഇഷ്ടപ്പെട്ടു ആശയത്തോട് യോജിപ്പില്ല
x press ur self yaaaaaar

നരിക്കുന്നൻ said...

ഇല്ല.. കണിശമായ നിന്റെ വാക്കിൽ മുറിഞ്ഞ് പോകുന്ന അക്ഷരങ്ങൾക്ക് മുൻപിൽ, കാട് കയറുന്ന എന്റെ ചിന്തയിൽ ഉരുത്തിരിയുന്ന സത്യങ്ങൾക്ക് മുൻപിൽ മൌനിയാകാൻ എന്നെ നിർബന്ധിക്കരുത്. ഉള്ളിലൊളിപ്പിച്ച കാർമേഘങ്ങളെ പൊയ്ത് ഞാൻ തീർക്കട്ടേ. ചാഞ്ഞും ചെരിഞ്ഞും നിവർന്നും ആർത്തലച്ച് പെയ്യാൻ നീ കൂടെവരുമെങ്കിൽ....!

തൃശൂര്‍കാരന്‍ ..... said...

നമുക്ക് നിശബ്ദമാകാം.. മറ്റാര്ക്കൊക്കെയോ വേണ്ടി.

മഹേഷ്‌ വിജയന്‍ said...

ഈ പോസ്റ്റില്‍ ആത്മകഥാംശം ഇല്ലേ എഴുത്തുകാരീ.. ????
എന്തോ എനിക്ക് അങ്ങനെ തോന്നുന്നു...

Priya said...

അതേ...പലപ്പോഴും തോന്നാറുണ്ട് , ഞാന്‍ ഒരു രാതിമഴയാണെന്ന്...എനിക്കിഷടമാണ്‌ അങ്ങനെ ചിന്തിക്കാന്‍..